കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്ന കേസ് : പ്രതി പിടിയിൽ
1531871
Tuesday, March 11, 2025 6:01 AM IST
തിരുവല്ലം:വെളളാര്‍ ധര്‍മശാസ് താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ശിവഗംഗ ഹൗസില്‍ അഭിഷേക് (25) ആണ് അറസ്റ്റിലായത്.
ആഴ്ചകള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി , ഓഫീസ് വാതില്‍ എന്നിവ തകര്‍ത്ത് മൂവായിരത്തോളം രൂപ കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് വാഴമുട്ടം തുപ്പനത്തു കാവില്‍ പട്ടാപ്പകല്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്ക വഞ്ചി എടുത്ത് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വയോധികന് പിന്തുടര്ന്ന് പിടികൂടി നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതി ഇത്തരത്തില്‍ നാലോളം ക്ഷേത്രങ്ങളില്‍ നിന്നും കാണിക്ക വഞ്ചി തകര്‍ത്ത് പണം അപഹരിച്ചിരുന്നതായി പോലീസ് പറഞ്ഞു. തിരുവല്ലം എസ്എച്ച്ഒ പ്രദീപ് , എസ്ഐ തോമസ് ഹീറ്റസ് , എഎസ്ഐ വിനോദ് , സിപിഒ ഷിജു എന്നുവരുള്പ്പെട്ട പോലീസ് സംഘമാണ് അഭിഷേകിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.