കുട്ടികളെ രസിപ്പിച്ച് റഷ്യൻ പാവകളി
1531877
Tuesday, March 11, 2025 6:11 AM IST
തിരുവനന്തപുരം: റഷ്യൻ ഹൗസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റഷ്യൻ പാവകളി പെട്രൂഷക കുട്ടികൾക്ക് വിസ്മയമായി. വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷൽ കെയറിലെ കുട്ടികൾക്കയാണ് പ്രത്യേക പാവകളി അവതരിപ്പത്.
ഷോ കാണാൻ റഷ്യൻ നാടോടിക്കഥയിലെ കഥാപാത്രമായ പെട്രുഷ്കയെ അടിസ്ഥാനമാക്കിയുള്ള പ്രകടനം കുട്ടികൾ നന്നായി ആസ്വദിച്ചു. കൗശലക്കാരനായ പെട്രുഷ്ക, ഒരു കുതിരയെ വാങ്ങാനുള്ള ശ്രമത്തിനിടയിൽ ചെന്നുചാടുന്ന കുഴപ്പങ്ങളാണ് ഇതിവൃത്തം. പാവകളിയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവാനോവ് അലക്സി, കൊവാലെങ്കോ തിമൂർ, നികിറ്റിന ലിന, മഖോവ് ഡാനിൽ, ചിസ്റ്റിയാക്കോവ അലീന, സൊബോലേവ അലീന എന്നിവർ കുട്ടികൾക്ക് മുന്നിൽ പെട്രഷ്ക അവതരിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.
റഷ്യ യുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസിന്റെ ഡയറക്ടറുമായ രതീഷ് സി. നായർ നഗരത്തിലെ വിവിധ സ്കൂളുകളിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ എ.ആർ. ബീന കലാകാരന്മാരെ പരിചയപ്പെടുത്തി.