ചിട്ടി പൊളിഞ്ഞപ്പോൾ വീട് വിൽക്കാൻ പറഞ്ഞു
1532270
Wednesday, March 12, 2025 6:15 AM IST
വെഞ്ഞാറമൂട്: അഫാന്റെ മാതാവ് ഷെമി നടത്തിയിരുന്ന ചിട്ടി പൊളിഞ്ഞതോടെ വീടും സ്ഥലവും വിറ്റു കടങ്ങൾ തീർക്കാൻ ലത്തീഫ് ഉപദേശിച്ചിരുന്നു.ആർഭാടം ജീവിതമാണു കടങ്ങൾ പെരുകാൻ കാരണമെന്നും ഷെമിയോടും അഫാനോടും ലത്തീഫ് പറഞ്ഞിരുന്നു.
ലത്തീഫിന് 80,000 രൂപയോളം ഷെമി കടം നൽകാനുണ്ടായിരുന്നു. ഈ പണം മദ്യാദയ്ക്ക് തിരിച്ചു നൽകണമെന്നും ലത്തീഫ് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നെന്ന് അഫാൻ പറഞ്ഞു.