ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
1531873
Tuesday, March 11, 2025 6:01 AM IST
മെഡിക്കല്‍കോളജ്: ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ചയാളെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കണ്ണനല്ലൂര്‍ ത്രിക്കോവില്‍വട്ടം ചെറുകോണത്ത് താഴതില്‍ ബിജുലാല്‍ ഭവനില്‍ ബിജുലാല്‍ (38) ആണ് അറസ്റ്റിലായത്. വലിയതുറ സ്വദേശിനിയായ 45കാരിയുടെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബിജുലാലിന്റെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തും പരാതിക്കാരിയും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതില്‍ ഇടപെട്ട ബിജുലാല്‍ ഇവരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍കോളജ് ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.