ആശാസമരം 28 ദിവസം പിന്നിട്ടു
1531684
Monday, March 10, 2025 6:49 AM IST
തിരുവനന്തപുര: സെക്രട്ടേറിയറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരം 28 ദിവസം പൂർത്തിയാക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, നേതാക്കളായ അഡ്വ. എസ്. സുരേഷ്, പൂന്തുറ ശ്രീകുമാർ, ജോയിന്റ് പ്ലാറ്റ്ഫോം ആക്ഷൻ ഗവൺമെന്റ് സെക്ടർ എംപ്ലോയീസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വർഗീസ് എം. ജേക്കബ്,
ട്രഷറർ പി.പി. എബ്രഹാം സാധുജന പരിപാലന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ കല്ലേലി, ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി ഒ.സി. വക്കച്ചൻ, ജനകീയ പ്രതിരോധസമിതി ചേർത്തല പള്ളിപ്പുറം യൂണിറ്റ് നേതാവ് ടോണി തോമസ്,
പത്തനാപുരം സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ഡോ. പത്തനാപുരം മാത്യൂസ് തുടങ്ങി വിവിധ സംഘടനാനേതാക്കളും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ പിന്തുണയ് ക്കുന്ന വ്യക്തികളും സമരവേദി തേടിയെത്തുന്നത് തുടരുകയാണ്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച വിവിധ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ സമരവേദിയിൽ എത്തിച്ചേരും എന്ന് അറിയിച്ചിട്ടുണ്ട്.