ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാര്‍ഷികം
1531683
Monday, March 10, 2025 6:49 AM IST
തിരുവനന്തപുരം: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 175-മത് വാര്‍ഷികത്തോടനുബന്ധിച്ചു തിരുവനന്തപുരം ഓഫീസില്‍ സ്ഥാപക ദിനം ആഘോഷിച്ചു. തിരുവനന്തപുരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. വി. അമ്പിളി ഉദ്ഘാടന പ്രസംഗം നടത്തി.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് 175-ാമത് സ്ഥാപക ദിനാഘോഷം ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. നെട്ടയം വാര്‍ഡ് കൗണ്‍സിലര്‍ നന്ദ ഭാര്‍ഗവ്, ജിഎസ്ഐ റിട്ടയേര്‍ഡ് ഡി.വൈ.ഡി.ജി. ഡോ. എം.എം. നായര്‍, മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ കിഷോര്‍,
കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, കേരള സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സജിന്‍ കുമാര്‍, ആറ്റോമിക് മിനറല്‍ ഡിവിഷന് ഹെഡ് ഓഫ് ഓഫീസ് ടി.ബി. പ്രദീപ് കുമാര്‍, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് സയന്റിസ്റ്റ് ഡോ. വി.കെ. മിനി എന്നിവര്‍ പ്രസംഗിച്ചു.