വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാകണം: മാർ ക്ലീമിസ് കാതോലിക്കാ ബാവ
1531677
Monday, March 10, 2025 6:49 AM IST
തിരുവനന്തപുരം: വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാകണമെന്നും അധ്യാപകര്‍ ധാര്‍മികമൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ വാര്‍ഷിക സമ്മേളനവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പു സമ്മേളനവും ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധാര്‍മികമായ പ്രവണതകളെ മേജര്‍ അതിരൂപതയിലെ സ്കൂളുകളില്‍ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കരുതെന്നും അധ്യാപകര്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും ബാവ ആഹ്വാനം ചെയ്തു.
കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസന പ്രസിഡന്റ് എന്‍.ജി. റോയ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മേജര്‍ അതിരൂപത വികാരി ജനറാളും സ്കൂളുകളുടെ കറസ്പോണ്ടന്റുമായ ഡോ.വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ വലിയവീട്ടില്‍,
നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചരുവില്‍, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. ജോണി, സെക്രട്ടറി ബി.എം. ബിജു, ട്രഷറര്‍ ബിജു കെ. ജോര്‍ജ്, പട്ടം സെന്റ് മേരിസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ റാണി എം. അലക്സ്, നാലാഞ്ചിറ സെന്റ് ഗോരേറ്റീസ് സ്കൂളിലെ അധ്യാപിക സിസ്റ്റർ മാഡ്ലിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
വിരമിക്കുന്നവര്‍ക്ക് സമ്മേളനത്തില്‍ സ്നേഹാദരങ്ങള്‍ അര്‍പ്പിച്ചു. അധ്യാപക രചനാ മത്സരങ്ങളില്‍ വിജയികളായവരെയും കെസിബിസി അധ്യാപക അവാര്‍ഡ് ജേതാവ് ജോസഫ് റോയിയെയും ചടങ്ങില്‍ ആദരിച്ചു.