വന്യക്കോട് വിദ്യാവര്‍ധിനി ഗ്രന്ഥശാല വനിതാദിനം ആചരിച്ചു
1531303
Sunday, March 9, 2025 6:01 AM IST
പാറശാല : വന്യക്കോട് വിദ്യാവര്‍ധിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാദിനം ആഘോഷിച്ചു. പാറശാല പഞ്ചായത്ത് പ്രസിഡന്റ് എല്‍.മഞ്ജുസ്മിത പരിപാടി ഉദ്ഘാടനം ചെയ്തു.വന്യക്കോട് വിദ്യാവര്‍ധിനി ഗ്രന്ഥശാല വനിത വേദി ചെയര്‍പേഴ്സണ്‍ ലതാകുമാരി അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ കുട്ടപ്പൻ, ഗ്രന്ഥശാല ലൈബ്രേറിയന്‍ അംബിക , ജിജിത , പ്രഭുലാല്‍, ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹരിതകര്‍മസേന അംഗങ്ങളായ സരോജം,നിര്‍മല, റാണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.