നിവേദനം നൽകി
1531299
Sunday, March 9, 2025 5:58 AM IST
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ഓ പി സമയം കഴിഞ്ഞാൽ ചെറിയ രോഗത്തിന് പോലും മെഡിക്കൽ കോളജ് ആശുപത്രി യിലേക്ക് റഫർ ചെയ്യുന്ന രീതിഅവസാനിപ്പിക്കണമെന്നും ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും ആശുപത്രിയിലെ തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കണമെന്നും ആശുപത്രിയിലെ ലിഫ്റ്റിന്റെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് ഭാരവാഹികൾ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി.
ഭാരവാഹികളായ കെ.സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, ഇല്യാസ് പത്താംകല്ല്, തോട്ടുമുക്ക് വിജയൻ, നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് പ്രസന്നൻ, വഞ്ചുവം ഷറഫ്, വെമ്പിൽ സജി, പുലിപ്പാറ യൂസഫ്, അഭിഷേക് തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു ഈ വിഷയങ്ങൾക്ക് ഉടൻ നടപടി സ്വീകരിക്കുമെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.