എസ്പിബി, ഒഎന്‍വി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മൃതി സന്ധ്യ 26ന്
1514422
Saturday, February 15, 2025 6:08 AM IST
തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്പിബി, ഒഎന്‍വി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മൃതി സന്ധ്യ സംഘടിപ്പിക്കും.
26ന് വൈകുന്നേരം അഞ്ചിന് ചെങ്കല്‍ മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി സിനിമാ സംവിധായകന് കെ.മധു ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ ശങ്കരന് കുട്ടി, കിരീടം ഉണ്ണി, ഉദയ് ഹോട്ടല്‍സ് എംഡി രാജശേഖരന് നായര്‍, ഡോ.പി.ബി. സലീം, നേമം പുഷ്പരാജ്, എം.ആര്.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.