കുറുമ്പയം പ്രീ പ്രൈമറികൾക്ക് 10 ലക്ഷം രൂപ
1514421
Saturday, February 15, 2025 6:08 AM IST
പാലോട്: കരുമൺ കോട്, കുറുമ്പയം എൽപി സ്കൂളുകളിലെ പ്രീ പ്രൈമറികൾക്കായി 10 ലക്ഷം രൂപ വീതം അനുവദിച്ചു. കല്ലറ ഗ്രാമപഞ്ചായത്തിലെ കുറുമ്പയം, പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ കരിമൺ കോട് എന്നീ എൽപി സ്കൂളുകളുടെ പ്രീ പ്രൈമറി വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി പത്ത് ലക്ഷം രൂപ വീതം അനുവദിച്ചതായി ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
എസ്എസ്കെ മുഖേനയാണ് രണ്ട് സിവിൽ പ്രവർത്തികൾക്കും അംഗീകാരം ലഭിച്ചത്. പാലോട് ബിആർസി യുടെ നിയന്ത്രണത്തിൽ അതാത് സ്കൂൾ പിടിഎ, എസ്എംസി മുഖേന പ്രവൃത്തി നടപ്പാക്കും.