സ്ത്രീകളുടെ അവകാശങ്ങളെയും ശാക്തീകരണവും; ശിൽപശാല
1514420
Saturday, February 15, 2025 6:08 AM IST
തിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങളും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ റീജണൽ ഓഫീസ് ശിൽപശാല സംഘടിപ്പിച്ചു. റീജണൽ ഹെഡ് സുജിത് എസ്. തരിവാൾ ഉദ്ഘാടനം ചെയ്തു. സെഷൻസ് കോടതിയിലെയും ഹൈക്കോടതിയിലെയും സീനിയർ അഭിഭാഷകനായ വി.എസ്.വിനീത് കുമാർ , അഭിഭാഷകയായ അലീന ഹെൻറി, അഡ്വ.വി.എസ്.നവനീത് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾ, പോഷ് നിയമം 2013 എന്ന വിഷയത്തിൽ സെഷനുകൾ നടന്നു. എൻ.സനൽ കുമാർ, ഡെപ്യൂട്ടി റീജണൽ ഹെഡ്മാരായ ദാസരി, വെങ്കട്ട് രമണ, സീനിയർ മാനേജർ എസ്.എസ്. പ്രമോദ, കെ.രാജേഷ് , സീനിയർ മാനേജർ രാജ്ഭാഷ തുടങ്ങിയവർ നേതൃത്വം നൽകി.