പോ​ത്ത​ൻ​കോ​ട് : ഓ​ട്ടോ കു​റു​കെ​യി​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ റി​മാ​ൻ​ഡി​ൽ.

വെ​ഞ്ഞാ​റ​മ്മൂ​ട് ഡി​പ്പോ​യി​ലെ ബ​സ് ഡ്രൈ​വ​ർ കാ​രേ​റ്റ് പേ​ടി​ക്കു​ളം അ​മ​ൽ സ​ദ​ന​ത്തി​ൽ മ​ധു​സൂ​ദ​ന​ന്‍റെ (54) പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഓ​ട്ടോ​ഡ്രൈ​വ​ർ കൊ​ല്ലം അ​ല​ക്കു​ഴി താ​ഴെ കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ര​വി​ന്ദി​നെ​യാ​ണ് (28) പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ പോ​ത്ത​ൻ​കോ​ട് പൂ​ല​ന്ത​റ ജം​ഗ്ഷ​നി​ൽ ആ​യി​രു​ന്നു. സം​ഭ​വം.

പോ​ത്ത​ൻ​കോ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ ജ​ൻ​ട്രം ബ​സാ​ണ് അ​ര​വി​ന്ദ് ഓ​ട്ടോ മു​ന്നി​ലി​ട്ട് ത​ട​ഞ്ഞ​ത്. ഡ്രൈ​വ​റെ അ​സ​ഭ്യം പ​റ​ഞ്ഞ് കൈ​യേ​റ്റം ചെ​യ്തു. ബ​സി​ന്‍റെ റി​യ​ർ​വ്യൂ മി​റ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ട്ടോ​ഡ്രൈ​വ​റെ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്ക് നേ​ര​ത്തെ കേ​സു​ക​ളൊ​ന്നു​മി​ല്ലെ​ന്നും പെ​ട്ട​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​കാം അ​ക്ര​മ​കാ​ര​ണ​മെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.