എൽഡിഎഫ് ബഹുജന സംഗമം സംഘടിപ്പിച്ചു
1514416
Saturday, February 15, 2025 6:01 AM IST
നെടുമങ്ങാട്: ഒരു പൊതുഇടം നെടുമങ്ങാടിന് അനിവാര്യം എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് സംഘടിപ്പിച്ച ബഹുജന സംഗമം സിപിഎം ജില്ലാ സെക്രട്ടറി അഡ്വ. വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സ്മൃതി പാർക്ക് യാഥാർഥ്യമാക്കുക, കോൺഗ്രസിന്റെ വികസന വിരുദ്ധ സമീപനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തി സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷരീഫ് അധ്യക്ഷത വഹിച്ചു.