ഭിന്നശേഷി കുട്ടികളുടെ കലാമേള
1514413
Saturday, February 15, 2025 6:01 AM IST
പാറശാല: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷി കുട്ടികളുടെ കലാമേള 'സര്‍ഗസംഗമം' സംഘടിപ്പിച്ചു. ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണമണ്ഡപത്തില്‍ കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു. സിഡിപിഒ മേരി പുഷ്പ ജയന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.എ. ജോസ് , ലോറെന്‍സ് ,ഗീത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആര്യദേവന്‍, വിനിത കുമാരി, ജെ. ജോജി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേണുക , അഡ്വ. രാഹില്‍ ആര്. നാഥ്,
വൈ. സതീഷ്, ശാലിനി സുരേഷ്, ഷിനി, അനിഷ, ആദര്‍ശ് , എം. കുമാര്‍, ജെ.സോണിയ , ഗ്രാമപഞ്ചായത്ത് അംഗം സെയ്ദാലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെന്‍ഡാര്‍വിന്‍ സമ്മാന വിതരണം നിർവഹിച്ചു.