യോഗയെ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയന്
1514412
Saturday, February 15, 2025 6:01 AM IST
വെഞ്ഞാറമൂട്: ആരോഗ്യ രംഗത്ത് ഉയര്‍ന്ന് വരുന്ന പുതിയ വെല്ലുവിളികളെ ചെറുക്കാന്‍ യോഗയെ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തില്‍ ആരംഭിച്ച 49-ാമത് സീനിയര്‍ യോഗ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ കായിക സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യന്‍ യോഗ ഫെഡറേഷന് പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍ അധ്യക്ഷത വഹിച്ചു. ശ്രീ എം. യോഗ സന്ദേശം നല്കി. കായിക മന്ത്രി വി. അബ്ദുല്‍ റഹുമാന്‍, ഡി.കെ. മുരളി എംഎല്‍എ, കോലിയക്കോട് കൃഷ്ണന് നായര്‍, ഇന്ത്യന്‍ യോഗ ഫെഡറേശന്‍ പ്രസിഡന്റ് ഇന്ദു അഗര്‍വാള്‍, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്, വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, ടി. നന്ദു, രാജഗോപാൽ എന്നിവര്‍ പ്രസംഗിച്ചു.