മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിനു തിരി തെളിഞ്ഞു
1514411
Saturday, February 15, 2025 6:01 AM IST
പാറശാല: ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ ഏറ്റവും ഉയരം കൂടിയ മഹാശിവലിംഗം സ്ഥിതി ചെയുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തില്‍ കേരളത്തില്‍ ആദ്യമായി ആറാമത് അതിരുദ്ര മഹായജ്ഞത്തിനും ശിവരാത്രി മഹോത്സവത്തിനും തിരി തെളിഞ്ഞു.
സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിധ്യത്തില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന് പിള്ള യജ്ഞശാലയില്‍ ഭദ്രദീപം തെളിയിച്ചതോടുകൂടി കേരളത്തില്‍ ആദ്യമായി ആറാം തവണ അതിരുദ്ര മഹായജ്ഞത്തിനു തുടക്കമായി .
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍ ക്ഷേത്രത്തിലെത്തി തുടങ്ങി. ചടങ്ങില്‍ വിന്‍സന്റ് എംഎല്‍എ, എസ്. രാജശേഖരന് നായര്‍, പുഞ്ചക്കരി സുരേന്ദ്രന് ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാര്‍ ശിവശങ്കരന് നായര്‍, അഡ്വ. ജയചന്ദ്രന്, യജ്ഞാചാര്യന്‍ വീരമണി വാദ്ധ്യാര് തുടങ്ങിയവർ പങ്കെടുത്തു.