കാട്ടുതീ; 100 ഏക്കറോളം കൃഷികള്‍ നശിച്ചു
1514409
Saturday, February 15, 2025 6:01 AM IST
വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡില്‍ കുറിച്ചി പ്രദേശങ്ങളില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നു. റോഡില്‍ നിന്നും അകത്താണ് കാട്ടുതീ പടര്‍ന്ന പ്രദേശം. കഴിഞ്ഞദിവസം വൈകുന്നേരം പടര്‍ന്ന കാട്ടുതീ നാട്ടുകാരും ഫയര്‍ഫോഴ്സും നിയന്ത്രിച്ചു. ഇന്നലെ ഉച്ചയോടെ വീണ്ടും തീ ആളിപ്പടരുകയായിരുന്നു.
ഫയര്‍ഫോഴ്സ് സംഘവും പ്രദേശവാസികളും കരിയിലകള്‍ മാറ്റി തീ നിയന്ത്രിച്ചത് കൊണ്ട് സമീപ ഭാഗത്തേക്ക് തീ പടരാതെ വലിയ ദുരന്തം ഒഴിവായി.
ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്. 100 ഏക്കറില്‍ അധികം റബര്‍ പുരയിടവും ഉള്‍പ്രദേശങ്ങളിലും ആണ് തീ പടര്‍ന്ന് കത്തിയത്.