പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ : സംഭവത്തിൽ വ്യാപക പ്രതിഷേധം
1514408
Saturday, February 15, 2025 6:01 AM IST
കാട്ടാക്കട: കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ഏബ്രഹാമിന്റെ മകൻ ബെൻസൺ ഏബ്രഹാം (16)നെയാണ് ഇന്നലെ രാവിലെ ഈ സ്കൂളിൽ തന്നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാനില്ല എന്ന് ബന്ധുക്കൾ ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കണമെന്നും മരണത്തിൽ സംശയമുണ്ടെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. തുടർന്ന് ആർഡിഒ എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മാനസിക സമ്മർദ്ദത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ മൊഴി നൽകി.
പോലീസ് പറയുന്നത് ഇങ്ങിനെ- ബെൻസൺ തയാറാക്കിയ പ്രോജക്റ്റുമായി സ്കൂൾ അധികൃതരെ സമീപിച്ചു. പ്രോജക്റ്റിൽ സീൽ വച്ചുതരണമെന്ന് പറഞ്ഞു. എന്നാൽ ഓഫീസ് ക്ലാർക്ക് തയാറായില്ല.കുട്ടിയുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഓഫീസ് അധിക്യതർ കുട്ടിയെ ശാസിക്കുകയും വീട്ടുകാരെ കൂട്ടികൊണ്ടു വരാൻ ചുമതലപ്പെടുത്തി. എന്നാൽ വീട്ടിലെത്തിയപ്പോൾ വീട്ടുകാരും വഴക്കുപറഞ്ഞു.
തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപോയ ബെൻസണനെ കാണുന്നത് ഇന്നലെ സ്കൂളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചതായും കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു.
കാട്ടാക്കട: പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെതുടർന്ന് സ്കൂളിൽ വൈകാരിക നിമിഷങ്ങൾ. കൂട്ടികൾ കൂട്ടത്തോടെ സ്കൂളിലെത്തി പ്രതിഷേധ സൂചകമായി കൂട്ടുകൂടുകയായിരുന്നു. സ്കൂളിനെതിരെ ആരോപണത്തെ തുടർന്ന് ഡിവൈഎഫ് ഐ പ്രതിഷേധ ധർണയും നടത്തി.
സ്കൂളിലെ പ്രോജക്ട് കൃത്യസമയത്ത് വയ്ക്കക്കാൻ കഴിയാത്തതും ഇതിനെ തുടർന്നുണ്ടായ പ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ചയായിരുന്നു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്കൂളിൽ എത്തിയെങ്കിലും ചെയ്തു കൊടുത്തില്ല.
തുടർന്ന് ക്ലർക്കുമായി തർക്കം നടന്നതായും പറയപ്പെടുന്നു. പിന്നാലെ പ്രിൻസിപ്പലിന്റെ ഓഫീലെത്തി കാര്യങ്ങൾ കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു. ഇത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെതിരെ കുട്ടിയുടെ കുടുംബം രംഗത്തെത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചാൽ മാത്രമേ മൃതദേഹം സ്കൂളിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകാൻ സമ്മതിക്കുകയുള്ളൂ എന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
ഇതിനായി ആർഡിഒ സ്ഥലത്തെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ആർഡിഒ ജയകുമാർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മൃതദേഹം അഴിച്ചിറക്കാനും മറ്റു നടപടികൾക്കും ബന്ധുക്കൾ അനുവദിച്ചത്.
പ്രോജക്ട് സബ്മിറ്റ് ചെയ്യാൻ സീൽ പതിച്ചു വാങ്ങാൻ ബെൻസൺ സ്കൂളിലെ ക്ലാർക്കിന് അടുത്ത് പോയി. ഇവിടെ വച്ച് നിനക്ക് തോന്നിയ പോലെ അടിക്കാൻ സീൽ നിന്റെ തന്തയുടെ വക യാണോ എന്ന് എന്ന് ക്ലർക്ക് സനൽ കുമാർ ചോദിച്ചു.
ഇതേച്ചൊല്ലി ഇവർ വക്ക് തർക്കം ആയി. തുടർന്ന് ബെൻസൺ വീട്ടിലെത്തി വിവരം പറഞ്ഞു എങ്കിലും മുതിർന്നവരോട് പ്രശ്നം വേണ്ട എന്ന രീതിയിൽ വീട്ടുകാർ ആശ്വസിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കൂട്ടുകാരനെ കാണാൻ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയ ബെൻസൺ വൈകിയും എത്തിയില്ല. തുടന്നാണ് മരിച്ച നിലയിൽ സ്കൂളിൽ കണ്ടെത്തുന്നത്.
ക്ലാർക്കിനോട് കാരണം തിരക്കിയിരുന്നുവെന്നും കുട്ടിയുടെ രക്ഷിതാവിനോട് സ്കൂളിൽ വരാൻ ആവശ്യപ്പെട്ടിരുന്നു എന്നും പ്രധാന അധ്യാപിക പറഞ്ഞു. അതേസമയം ആരോപണ വിധേയനായ ക്ലർക്ക് കുട്ടികളോട് സ്ഥിരമായി മോശമായാണ് പെരുമാറാറെന്നും ആക്ഷപമുണ്ട്.