മസ്കറ്റിൽ മരിച്ച വെങ്ങാനൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു
1514168
Friday, February 14, 2025 11:50 PM IST
കോവളം : മസ്ക്കറ്റിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച വെങ്ങാനൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വെങ്ങാനൂർ പാലറവിള വീട്ടിൽ രാജേന്ദ്രൻ (62) ആണ് മരിച്ചത് .
കഴിഞ്ഞ ആറിനു രാവിലെ പണിസ്ഥലത്തെ കെട്ടിടത്തിന്റെ ഗോവണിയിൽ നിന്ന് വീണ് തലക്ക് ഗുരുതര പരിക്കേറ്റ രാജേന്ദ്രൻ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.
ഇന്നലെ രാവിലെയോടെ നാട്ടിലെത്തിച്ച മൃതദേഹം വെങ്ങാനൂരിലെ പാലറ വിളയിലെ വീട്ടിൽ എത്തിച്ച് അന്ത്യോപചാരം അർപ്പിച്ച ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.. ഭാര്യ: സിനി. മക്കൾ: നീരജ എസ്. രാജ്, നിരഞ്ജന എസ്. രാജ്. സഞ്ചയനം ഞായറാഴ്ച ഒന്പതിന്.