നഗരത്തിൽ നാളെ രാത്രി മുതൽ ജലവിതരണം മുടങ്ങും
1514127
Friday, February 14, 2025 5:26 AM IST
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രി ജംഗ്ഷനിൽ വഞ്ചിയൂർ റോഡിലേക്കു സ്ഥാപിച്ച വാട്ടർ അഥോറിറ്റി പൈപ്പ് ലൈനിൽ ഇന്റർ കണക്്ഷൻ ജോലികൾ നടത്തുന്നതിനാൽ നാളെ രാത്രി എട്ടു മുതൽ ഞായറാഴ്ച രാത്രി എട്ടുവരെ, എകെജി സെന്ററിനു സമീപപ്രദേശങ്ങൾ,
കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ പരിസര പ്രദേശങ്ങൾ, തന്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറക്കുളം, പാറ്റൂർ, മൂലവിളാകം, പാൽക്കുളങ്ങര, പേട്ട, ആനയറ, ചാക്ക, ഓൾ സെയിന്റ്സ്, വെട്ടുകാട്, ശംഖുമുഖം എന്നിവിടങ്ങ ളിൽ ജലവിതരണം തടസപ്പെടുമെന്നു വാട്ടർ അഥോറിറ്റി അറിയിച്ചു.