നേമം വിക്ടറി സ്കൂളുകളുടെ 75-ാം വാര്‍ഷികം
1514125
Friday, February 14, 2025 5:26 AM IST
നേമം : വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികൾ മാറ്റങ്ങൾ ഉൾക്കാള്ളണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. നേമം വിക്ടറി സ്കൂളുകളുടെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഷോഘങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അഡ്വ. പി.എസ്. ശ്രീധരൻപിള്ള.
ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷനായി.
ജില്ലാ ഫഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, എസ്.കെ. പ്രീജ, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, സ്കൂള്‍ മാനേജിംഗ് ട്രസ്റ്റി കെ.വി. ശ്രീകല, പ്രധാനാധ്യാപിക എസ്. ഷീബ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ക്ക് സ്കൂള്‍ മുന്‍ മാനേജര്‍ കെ.വി. രാജലക്ഷ്മി ഉപഹാരം നല്കി.