വായന വസന്തം - വീട്ടിലേക്ക് ഒരു പുസ്തകം പരിപാടി ഉദ്ഘാടനം
1514123
Friday, February 14, 2025 5:26 AM IST
നെടുമങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗ്രന്ഥശാല കളുടെ ആഭിമുഖ്യത്തിൽ "വായന വസന്തം - വീട്ടിലേക്ക് ഒരു പുസ്തകം' എന്ന പരിപാടി നടപ്പിലാക്കുന്നതിനു വേണ്ടി ജില്ലയിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രറേറിയൻമാർക്കുമുള്ള ജില്ലാതല പരിശീലനം സംഘടിപ്പിച്ചു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.കെ. മധു ഉദ്ഘാടനം ചെയ്തു. കാട്ടാക്കട താലൂക്ക് സെക്രട്ടറി രാജഗോപാൽ അധ്യക്ഷത വഹിച്ചു.
പേരയം ശശി, എൻ. ഗോപാലകൃഷ്ണൻ, കാഞ്ഞിരംപാറ മോഹൻ, പി.ജി. പ്രേമചന്ദ്രൻ, മുരുകൻ കാച്ചാണി, എം.കെ. രാജേന്ദ്രൻ, എം.എസ്. ശ്രീവൽസൺ, ഡി രാജശേഖരൻ നായർ, സഹദേവൻ എന്നിവർ സംസാരിച്ചു.