ജില്ലാ ആശുപത്രിയെ തരംതാഴ്ത്തലിന്റെ വക്കിലെത്തിച്ച ജി.ആർ. അനിൽ മാപ്പുപറയണം: ടി. സിദ്ധിഖ് എംഎൽഎ
1514122
Friday, February 14, 2025 5:23 AM IST
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയെ തരം താഴ്ത്തലിന്റെ വക്കിലെത്തിച്ച മന്ത്രി ജി. ആർ. അനിൽ ജനങ്ങളോട് മാപ്പു പറയണമെന്ന് അഡ്വ. ടി. സിദ്ധിഖ് എംഎൽഎ ആവശ്യപ്പെട്ടു.നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ രാപകൽ സമരം ആശുപത്രിക്ക് മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് അധ്യക്ഷതവഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. ബാജി, നെട്ടിറചിറ ജയൻ, കല്ലയം സുകു, ബ്ലോക്ക് പ്രസിഡന്റ് ടി. അർജുനൻ, ബ്ലോക്ക് മുൻ പ്രസിഡന്റ് അഡ്വ. അരുൺകുമാർ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ,
അഡ്വ. അഭിജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സൈദലി കായ്പാടി, ജില്ലാ സെക്രട്ടറി ശരത് ശൈലേശ്വരൻ, ബാഹുൽ കൃഷ്ണ, ഷിനു നെട്ടയിൽ, ബ്ലോക്ക് സെക്രട്ടറിമാരായ മനു വാണ്ട, വിഷ്ണു അണ്ടൂർക്കോണം, കൗൺസിലർമാരായ പുങ്കുമ്മൂട് അജി, മന്നൂ ർക്കോണം രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.