അമൃതകൈരളി വിദ്യാഭവൻ വാർഷികം
1514121
Friday, February 14, 2025 5:23 AM IST
നെടുമങ്ങാട്: അമൃത കൈരളി വിദ്യാഭവന്റെ 31-ാമത് വാർഷികാഘോഷം "അമൃത കല്പന'യുടെ ഉദ്ഘടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കേന്ദ്ര ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഉണ്ണി അമ്മയമ്പലം മുഖ്യാതിഥിയായി.
സമാപന സമ്മേളനം കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവർമ ഉദ്ഘാടനം ചെയ്തു. കൈമനം മഠാധിപതി സ്വാമി ശിവാമൃതാനന്തപുരി, സീരിയൽ താരങ്ങളായ നവീൻ അറക്കൽ, സന്ദീപ്, കൃഷ്ണപ്രിയ, സീരിയൽ ഡയറക്ടർ ശിവ മോഹൻ തമ്പി, സ്കൂൾ മാനേജർ ജി.എസ്. സജി കുമാർ, പ്രിൻസിപ്പൽ എസ്. സിന്ധു എന്നിവർ പങ്കെടുത്തു.