പ്രതിഷേധ സദസ് സംഘടിപ്പിച്ചു
1514120
Friday, February 14, 2025 5:23 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് പാറശാല പൗരാവലി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പാറശാല പോസ്റ്റാഫീസ് ജംഗ്ഷനില്‍ സംഘടിപ്പിച്ച സദസ് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. എസ്. അജയകുമാര്‍, സിപിഐ പാറശാല മണ്ഡലം സെക്രട്ടറി ആനാവൂര്‍ മണികണ്ഠന്, വി.എസ്. ബിനു, സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, പെരുങ്കടവിള ബ്ലോക്ക് പ്രസിഡന്റ് താണുപിള്ള,
മഞ്ജുസ്മിത, ആര്. ബിജു, ശിവ പ്രസാദ്, വിവിധ കക്ഷിനേതാക്കളായ എന്‍. രാഘവന് നാടാര്‍, എഡ്വിന് ജയരാജ്, രാജന്, അപ്പുജപമണി, ജഗദീശന്, മധു,ബ്ലോക്ക് അംഗങ്ങളായ വിനീതകുമാരി, വൈ. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.