നേ​മം: വെ​ള്ളാ​യ​ണി കാ​യ​ല്‍ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഒ​ന്നാംഘ​ട്ട ഉ​ദ്ഘാ​ട​നം കാ​യ​ലി​നോ​ട് ചേ​ര്‍​ന്ന കി​രീ​ടം പാ​ല​ത്തി​ന് സ​മീ​പം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നിർവഹിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​കെ. പ്രീ​ജ, വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​സ്. ശ്രീ​കു​മാ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഭ​ഗ​ത് റൂ​ഫ​സ്, ആ​ര്‍.​ ജ​യ​ല​ക്ഷ്മി, സി.​ആ​ര്‍. സു​നു, വാ​ര്‍​ഡം​ഗം എ​സ്.​ജെ. ആ​തി​ര, എ​സ്.​ആ​ര്‍. ശ്രീ​രാ​ജ്, ശ്യാം​കു​മാ​ര്‍, ഇ​റി​ഗേ​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ എം. ​ശി​വ​ദാ​സ​ന്‍, ഡി.​സു​നി​ല്‍​രാ​ജ്, ആ​ര്‍. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

96.5 കോ​ടി​യു​ടെ രൂ​പ​യു​ടെ കാ​യ​ല്‍ ന​വീ​ക​ര​ണ പ​ദ്ധ​തി​യാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാക്കുന്നത്. മൂ​ന്നുഘ​ട്ട​മാ​യാ​ണ് കാ​യ​ല്‍ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 63.74 കോ​ടി ചെ​ല​വ​ഴി​ച്ചാണു പ്ര വൃത്തികൾ നട​ത്തു​ന്ന​ത്.