കെ. വിക്രമൻനായർ സ്മാരക പുരസ്കാരം സമ്മാനിച്ചു
1514117
Friday, February 14, 2025 5:23 AM IST
വെമ്പായം: പൊതുപ്രവർത്തകനും അധ്യാപക സംഘടന നേതാവും പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹിയും ആയിരുന്ന കെ. വിക്രമൻ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം കെപിഎസ്ടിഎ സംസ്ഥാന ട്രഷററും ജനശ്രീ ജില്ലാ ചെയർമാനുമായ വട്ടപ്പാറ അനിൽകുമാറിനു സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി രമേശ് ചെന്നിത്തലയാണു പുരസ്കാരം കൈമാറിയത്.
വിക്രമൻ നായർ ട്രസ്റ്റ് ചെയർമാൻ എം. സലാവുദീൻ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. ശരത് ചന്ദ്രപ്രസാദ്, എൻ. രാജ്മോഹൻ, ജെ. ശശി, വെഞ്ഞാറമൂട് അനിൽ, നിസാം ചിതറ, ജി. രവീന്ദ്രൻ നായർ, ബീന ജയൻ, നാദിറ സുരേഷ് വട്ടപ്പാറ സതീശൻ അഡ്വ. അനസ് ജിനിൽ ജോസ്, വി.എൻ. വിനീത, എൻ. സാബു എന്നിവർ പ്രസംഗിച്ചു. പ്രശംസ പത്രവും 10,001 രൂപയും അടങ്ങിയതാണ് പുരസ്കാരം.