പകുതിവില തട്ടിപ്പ്: ആര്യങ്കോട് പോലീസില്‍ നാലു കേസുകള്‍
1514116
Friday, February 14, 2025 5:23 AM IST
വെള്ളറട: പകുതിവില തട്ടിപ്പില്‍ ആര്യങ്കോട് പോലീസ് നാല് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. ഇവിടെ നല്കിയ 34 പരാതികളില്‍ എടുത്ത കേസുകളുടെ എണ്ണം എട്ടായി.
ഒറ്റശേഖരമംഗലം, ആര്യങ്കോട് പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് പരാതി നല്‍കിയത്. സമീപ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണു പരാതിക്കാര്‍. പെരുങ്കടവിള ബ്ലോക്ക് സീഡ് സൊസൈറ്റി എന്നപേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടനയുടെ ഒറ്റശേഖരമംഗലം കുരവറയിലെ വാട്സാപ്പ് കൂട്ടായ്മയില്‍ 120 ഓളംപേര്‍ വിവിധ സാധനങ്ങള്‍ക്കായി പണം നല്‍കിയിരുന്നു.
കബളിപ്പിക്കപ്പെട്ടവരില്‍ അധികവും നിര്‍ധനരായ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളുമാണ്. ഇതില്‍ ആദ്യഘട്ടം നാമമാത്രമായ ആളുകള്‍ക്ക് ഓണക്കിറ്റും ലാപ്ടോപ്പുകളും സ്കൂട്ടറും മൊബൈല്‍ഫോണും ലഭിച്ചിരുന്നു.
ഈ വിവരം കൂട്ടായ്മയുടെ വാട്സാപ്പിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് കൂടുതല്‍പ്പേര്‍ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അകപ്പെട്ടത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതിക്കാര്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.