നീതിനിഷേധം, അവകാശലംഘനം: കത്തോലിക്ക കോൺഗ്രസ് മാർച്ചിൽ ആയിരങ്ങൾ അണിചേരും
1514112
Friday, February 14, 2025 5:13 AM IST
ചങ്ങനാശേരി: നീതി നിഷേധങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കുമെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി അതിരൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ നാളെ കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ചും അവകാശ പ്രഖ്യാപന റാലിയും നടത്തും.
രാവിലെ ഒമ്പതിന് മങ്കൊമ്പ് ഡോ.എം.എസ്. സ്വാമിനാഥന് നഗറില്‍നിന്നു ലോംഗ് മാര്‍ച്ച് ആരംഭിക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്യും. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പതാക ഏറ്റുവാങ്ങും.
പള്ളിക്കൂട്ടുമ്മ, രാമങ്കരി, മാമ്പുഴക്കരി, കിടങ്ങറ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന ലോംഗ് മാര്‍ച്ച് എസി റോഡിലൂടെ 16 കിലോമീറ്റര്‍ കടന്നു പെരുന്നയില്‍ എത്തിച്ചേരും. വിവിധ ഫൊറോനകളിലെ പ്രതിനിധികള്‍ മാര്‍ച്ചില്‍ അണിനിരക്കും.