ആറ്റുകാല്‍ ബണ്ടുറോഡില്‍ തീപിടിത്തം
1514110
Friday, February 14, 2025 5:13 AM IST
പേരൂര്‍ക്കട: ആറ്റുകാല്‍ ബണ്ടുറോഡിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ തീപിടിത്തമുണ്ടായി.
ബണ്ടുറോഡില്‍ ഒഴിഞ്ഞ സ്ഥലത്തു കൂട്ടിയിട്ടിരുന്ന അരലോഡ് വരുന്ന ചപ്പുചവറുകള്ക്കാണു തീ പിടിച്ചത്. ആരെങ്കിലും അശ്രദ്ധമായി ചവര്‍ കൂട്ടിയിട്ടു കത്തിച്ചപ്പോള്‍ പടര്‍ന്നു പിടിച്ചതെന്നാണു ഫയര്‍ഫോഴ്സിന്റെ അനുമാനം. ഇടയ്ക്കിടെ ഈ ഭാഗത്ത് ഇത്തരത്തില്‍ തീപിടിത്തം ഉണ്ടാകാറുണ്ട്.
തിരുവനന്തപുരം നിലയത്തില്‍നിന്നു സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഷഹീന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റെത്തി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.