നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്വന്ഷൻ ബാലരാമപുരത്ത് തുടങ്ങി
1514106
Friday, February 14, 2025 5:13 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപത സംഘടിപ്പിക്കുന്ന 16-ാമത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വന്‍ഷനു തുടക്കമായി.
ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഗ്രൗണ്ടില്‍ നാലുദിവസങ്ങളിലായി നടത്തുന്ന കണ്വന്ഷന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. കണ്വന്ഷന് കോ-ഓഡിനേറ്റര്‍ ഫാ. ജറാള്‍ഡ് മത്യാസ്, രൂപതാ അജപാലന ശുശ്രൂഷാ ഡയറക്ടര്‍ ഫാ.വൈ. ജോയിസാബു, ഇടവക വികാരി ഫാ. വിക്ടര്‍ എവരിസ്റ്റസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രാരംഭ ദിവ്യബലിക്കു രൂപതയുടെ മുന്‍ വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ് നേതൃത്വം നല്കി. പോട്ട ഡിവൈന്‍ കേന്ദ്രത്തിലെ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, മാത്യു തടത്തില്‍, ആന്റണി പയ്യപ്പളളി തുടങ്ങിയവരാണ് കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്നത്.
കണ്‍വന്‍ഷനു മുന്നോടിയായി നാളെ നടക്കുന്ന ദിവ്യബലിക്ക് രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ. ഡി. സെല്വരാജന് മുഖ്യകാര്‍മികത്വം വഹിക്കും. കണ്‍വന്‍ഷന്റെ സമാപന ദിനമായ ഞായറാഴ്ച നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ ഡോ. വിന്‍സന്റ് സാമുവല്‍ മുഖ്യകാര്‍മികനാവും.