അനധികൃത കച്ചവടക്കാര്‍ക്ക് എതിരേ നടപടി: മെഡി. പ്രിന്‍സിപ്പല്‍
1514104
Friday, February 14, 2025 5:13 AM IST
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാമ്പസിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ശ്രീചിത്രയ്ക്കു സമീപത്തു കച്ചവടം നടത്തുന്നയാളില്നിന്നു സുരക്ഷാ വിഭാഗം ജീവനക്കാര്‍ ഇടിവള പിടികൂടിയിരുന്നു. ഇത്തരം കച്ചവടങ്ങള്‍ ആശുപത്രി പരിസരത്തു സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതിനും സംഘര്‍ഷങ്ങളും മോഷണവും പതിവാകുന്നതിനും ഇടയാക്കുന്നുണ്ട്.
എസ്റ്റേറ്റ് മാനേജര്‍ ജി.ബി. രതീഷ്, സെക്യൂരിറ്റി ഓഫീസര്‍ ഇന്‍-ചാര്‍ജ് വേണു, സാര്‍ജന്റ് ജോണ്സണ് എന്നിവരുടെ നേതൃത്വത്തിലാണു ഇതുസംബന്ധിച്ചു പരിശോധനകള്‍ നടത്തുന്നത്.