ഒറ്റയ്ക്ക് താമസിച്ച സ്ത്രീ വീട്ടിൽ മരിച്ച നിലയിൽ
1513908
Friday, February 14, 2025 1:21 AM IST
ചേങ്കോട്ടുകോണം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ വീട്ടിൽ മരിച്ചനിലയിൽ. സ്വാമിയാർ മഠം റോഡിൽ പൊന്നമ്മ ഭവനത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (70) യെആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം കാണുമെന്നാണ് പോലീസ് അനുമാനം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
ഇന്നലെ രാവിലെ ഹരിത കർമ്മസേനാംഗങ്ങൾ വീട്ടിലെത്തുമ്പോൾ വീട്ടിൽ നിന്നും കടുത്ത ദുർഗന്തം വരുന്നതു കണ്ട് നാട്ടുകാരെ അറിയിച്ചു കഴക്കൂട്ടം പൊലീസ് എത്തി പരിശോധിക്കുമ്പോൾ മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു. രണ്ട് ദിവസം മുൻപ് പൊന്നമ്മ അടുത്തുള്ള കടയിൽ ചായ കുടിക്കാനായി പോകുന്നത് കണ്ടവരുണ്ട്. രാജസ്ഥാൻ സർക്കാരിന്റെ കീഴിൽ നഴ്സായി ജോലി നോക്കിയിട്ടുണ്ട്. മക്കൾ: സുജി പരേതനായ സജി. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു.