കി​ണ​റി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, June 14, 2024 6:19 AM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം തീ​റ്റ തി​ര​യു​ന്ന​തി​നി​ട​യി​ൽ പ​ശു കി​ണ​റി​ൽ വീ​ണു. ച​രു​വി​ള കു​ന്താ​ലം വി​ള​യി​ൽ രാ​ജ​മ്മ​യു​ടെ പ​ശു​വാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. നി​റ​യെ വെ​ള്ളം ഉ​ണ്ടാ​യി​രു​ന്ന ഇ​ടു​ങ്ങി​യ കി​ണ​റി​ൽ പ​ശു കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.​

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കി​ണ​റ്റി​ലി​റ​ങ്ങി പ​ശു​വി​നെ റോ​പ്പ് കെ​ട്ടി ക​ര​യ്ക്കെ​ടു​ത്തു.