വട്ടപ്പാറ: വട്ടപ്പാറ ജവഹർ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ച ചടങ്ങ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് വട്ടപ്പാറ സതീശന്റെ അധ്യക്ഷതയിൽ സമ്മേളനത്തിൽ വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, ജനശ്രീ ജില്ലാ ചെയർമാൻ വട്ടപ്പാറ അനിൽകുമാർ, ബാങ്ക് സെക്രട്ടറി സന്തോഷ് ഭരണസമിതി അംഗങ്ങളായ ജി. ലിവിങ്സ്റ്റൺ കനകചന്ദ്രൻ, ജോസഫ് ഫെർണാണ്ടസ്, പച്ചക്കാട് സാബുരാജ്, കുറ്റ്യാണി അശോകൻ, തുടങ്ങിയവർ പ്രസംഗിച്ചു.