സു​ര​ക്ഷ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Wednesday, June 19, 2024 5:11 AM IST
കോ​വ​ളം :വി​ഴി​ഞ്ഞം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളാ​യ​ണി ലി​റ്റി​ൽ ഫ്ള​വ​ർ വി​ദ്യ വി​ഹാ​ർ സ്കൂ​ളി​ൽ സു​ര​ക്ഷ ബോ​ധ​വത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

തീ​പി​ടി​ത്തം, ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ൾ, ഗ്യാ​സ് ദു​ര​ന്ത​ങ്ങ​ൾ, ഫ​സ്റ്റ് എ​യ്ഡ്, സി​പി​ആ​ർ ,വി​വി​ധ സു​ര​ക്ഷ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, അ​മ​ൽ ച​ന്ദ്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ശീ​ല​ന​വും ന​ൽ​കി. പ്രി​ൻ​സി​പ്പാ​ൾ സി​സ്റ്റ​ർ ദീ​പാ ജി.​ജോ​ർ​ജ്, അ​ധ‍്യാ​പ​ക​രാ​യ സി​സ്റ്റ​ർ ഡോ​ണ ജോ​സ​ഫ്, ദി​വ്യ, ശാ​ലി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.