മു​ത​ല​പ്പൊ​ഴി മ​ര​ണം നി​യ​മ​സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​ം: മോ​ണ്‍. യൂ​ജി​ൻ എ​ച്ച് പെ​രേ​ര
Friday, June 21, 2024 6:28 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ ഇ​ന്ന​ലെ​യും ഉ​ണ്ടാ​യ മ​ര​ണം സ​ർ​ക്കാ​രി​ന്‍റെ തു​ട​രു​ന്ന അ​നാ​സ്ഥ തു​റ​ന്നു​കാ​ട്ടു​ന്നു​വെ​ന്നും നി​യ​മ​സ​ഭ നി​ർ​ത്തി​വ​ച്ച് സ​ർ​ക്കാ​ർ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ യൂ​ജി​ൻ എ​ച്ച്. പെ​രേര.

മു​ത​ല​പ്പൊ​ഴി​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ക​ഐ​ൽ​സി​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​സ​ഭ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ലെ ന​ട​ന്ന വി​ക്ട​റി​ന്‍റെ മ​ര​ണം മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ത്ത​തു​കൊ​ണ്ടു സം​ഭ​വി​ച്ച​താ​ണ്.

മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും സ​ർ​ക്കാ​ർ ക​ണ്ണു തു​റ​ക്കു​ന്നി​ല്ല. മ​ന്ത്രി സ​ജി ചെ​റി​യാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം ഉ​ൾ​പെ​ടെ​യു​ള്ള എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹ​രി കാ​ണു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​ഉ​റ​പ്പു​ക​ളൊ​ന്നും മു​ത​ല​പ്പൊ​ഴി​യി​ൽ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ള്ള സു​ര​ക്ഷ​ക​ളെ​ല്ലാം ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ വേ​ണ്ടി​യാ​ണ്. 2018 മു​ത​ൽ മു​ത​ല​പ്പൊ​ഴി​യി​ൽ ഉ​ണ്ടാ​യ എ​ല്ലാ മ​ര​ണ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രും അ​ദാ​നി​യു​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ അ​ദാ​നി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നെ​ഞ്ച​ത്ത് ച​വി​ട്ടി നി​ൽ​ക്കു​ക​യാ​ണ്.


പൗ​രന്മാ​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ൽ തൊ​ട്ട് വാ​ഗ്ദാ​നം ചെ​യ്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ ഇ​പ്പോ​ൾ സ​ങ്കോ​ച​ത്തോ​ടെ നി​ൽ​ക്കു​ക​യാ​ണ്. മു​ത​ല​പ്പൊ​ഴി പ്ര​ശ്നം സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​റി ജെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, ബി​ജു ജോ​സി, പാ​ട്രി​ക് മൈ​ക്കി​ൾ, വി​ൻ​സി ബൈ​ജു, നൈ​ജു അ​റ​ക്ക​ൽ, ഫാ. ​തോ​മ​സ് ത​റ​യി​ൽ, മോ​ണ്‍. വി​ൽ​ഫ്ര​ഡ്, ഫാ. ​മൈ​ക്കി​ൾ തോ​മ​സ്, ഫാ. ​ലൂ​സി​യാ​ൻ, അ​ഡ്വ. ജ​സ്റ്റി​ൻ ക​രി​പാ​ട്ട്, സാ​ബു കാ​ന​ക്കാ​പ​ള്ളി, അ​നി​ൽ ജോ​സ​ഫ്, ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി, ജോ​ണ്‍ ബാ​ബു, പൂ​വം ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.