അ​മൃ​തം പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണമെന്ന് കോ​ൺ​ഗ്ര​സ്‌
Friday, June 21, 2024 6:28 AM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ അ​മൃ​തം പ​ദ്ധ​തി പ്ര​കാ​രം പൈ​പ്പ് ലൈ​ൻ ക​ണ​ക്ഷ​ൻ കൊ​ടു​ത്ത​തി​ൽ ഉ​ള്ള അ​ഴി​മ​തി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പൈ​പ്പ് ലൈ​ൻ കൊ​ടു​ത്ത​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യി​ട്ടാ​ണ്, എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​ങ്ങ​ളു​ടെ ഇ​ഷ്ട​ക്കാ​രെ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തു ആ​നു​കൂ​ല്യം ന​ൽ​കി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​വി​ടു​ത്തെ ചെ​റി​യ പ​ല റോ​ഡു​ക​ളി​ലും പൈ​പ്പ് ലൈ​ൻ കു​ഴി എ​ടു​ത്ത ശേ​ഷം മൂ​ടു​ക​യോ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും, ഇ​ത് മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്ന് പോ​കാ​ൻ പോ​ലും വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം പ​ണി ന​ട​ത്തി​യ പ​ല റോ​ഡു​ക​ളും വെ​ട്ടി പൊ​ളി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്, ഈ ​ഭാ​ഗ​ത്ത് പോ​ലും പു​തി​യ കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട്ടി​ല്ല.


ആ​യ​തി​നാ​ൽ ന​ഗ​ര​സ​ഭ​യി​ലെ ഈ ​റോ​ഡു​ക​ളു​ടെ പ​ണി അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​യെ​യും ദൂ​ർ​ത്തി​നെ​യും കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം എ​ന്നും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​അ​ർ​ജു​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു.