പ​ട്ടാ​പ്പ​ക​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
Thursday, June 20, 2024 6:22 AM IST
വെ​ള്ള​റ​ട: പ​ട്ടാ​പ്പ​ക​ല്‍ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. അ​മ്പൂ​രി മാ​യം നി​രോ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ രാ​ജി​മോ​ളാ(39)​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് മാ​യം കോ​ല​ത്തു​വീ​ട്ടി​ല്‍ മ​നു എ​ന്നു വി​ളി​ക്കു​ന്ന മ​നോ​ജി (51)നെ ​നെ​യ്യാ​ര്‍​ഡാം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

2004 ല്‍ ​വി​വാ​ഹി​ത​രാ​യ ഇ​വ​ര്‍ ര​ണ്ടു വ​ര്‍​ഷ​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ രാ​ജി​മോ​ൾ മ​നോ​ജി​ന്‍റെ വീ​ടി​ന​രി​കി​ലൂ​ടെ ആ​ശു​പ​ത്രി​യി​ല്‍ പോ​യി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പി​ന്നാ​ലെ​യെ​ത്തി​യ മ​നോ​ജ് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ നെ​യ്യാ​ര്‍ മെ​ഡി​സി​റ്റി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​ണ​യ വി​വാ​ഹി​ത​രാ​യി​രു​ന്ന ഇ​വ​ര്‍ വേ​ർ​പ്പി​രി​യു​ന്ന​തു​സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​മാ​വാം കൊ​ല​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നു ക​രു​തു​ന്നു.

മൃ​ത​ദ്ദേ​ഹം ഇ​ന്‍​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു. ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ഷ്മി ,എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ആ​ഷി​ക് എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ് . കു​ര്യാ​ക്കോ​സ്- മേ​രി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് രാ​ജി​മോ​ള്‍.