ഗാര്‍ഹിക തൊഴിലാളികള്‍ നിയമസഭാ മാര്‍ച്ച് നടത്തി
1430423
Thursday, June 20, 2024 6:22 AM IST
തിരുവനന്തപുരം: ഗാര്‍ഹിക തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെല്‍ഫ് എംപ്ലോയീസ് വിമന്‍സ് അസോസിയേഷന് യൂണിയന്(സേവ) നിയമസഭ മാര്‍ച്ചും ധര്‍ണയും നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ അവരോടു കാണിക്കുന്നത് അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച നിയമം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഉയര്‍ന്ന വേതനം നിലനില്ക്കുമ്പോള് ഗാര്‍ഹിക തൊഴിലാളികള്‍ക്കു മാത്രം വളരെ കുറഞ്ഞ വേതനമാണ് നിലനില്‍ക്കുന്നത്.
മിനിമം വേതനം അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. പി.സി. വിഷ്ണുനഥ് എംഎല്‍എ, എഐടിയുസി സംസ്ഥാന സെക്രട്ടറി എം.ജി. രാഹുല്‍, ഗാര്‍ഹിക തൊഴിലാളി സേവ യൂണിയന് സെക്രട്ടറി സോണിയാ ജോര്‍ജ്, പ്രസിഡന്റ് എസ്. സരോജം, ഷീന ബഷീര്‍, ഉഷാ വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.