മാർ ഈവാനിയോസിൽ വായനാദിനം ആചരിച്ചു
1430431
Thursday, June 20, 2024 6:32 AM IST
തിരുവനന്തപുരം: മാർ ഈവാനിയോസ് കോളജ് ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളജിൽ വായനാ ദിനം ആചരിക്കുകയും വിദ്യാർഥികൾക്കായി ഒരാഴ്ച നീണ്ടു നിൽക്കുന്ന സാഹിത്യ മത്സര പരിപാടികൾക്ക് തുടക്കമിടുകയും ചെയ്തു.
ഇംഗ്ലീഷ് വകുപ്പധ്യക്ഷ ഡോ.റെനി സ്കറിയ, ഫാക്കൽറ്റി അഡ്വൈസർ ഡോ.ദിവ്യ ജോൺസൺ, ഒപ്പം മറ്റധ്യാപകരുടെയും നേതൃത്വത്തിൽ ഇംഗ്ലീഷ് വകുപ്പിലെ വിദ്യാർഥി കോർഡിനേറ്റർ മേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
' ലിറ്റ് ഹാവെൻ ' എന്ന പേരിൽ സംഘടിപ്പിക്കുന്ന വായനാ വാരാചരണ പരിപാടിയിലൂടെ ഇംഗ്ലീഷ് വകുപ്പിലെ വിദ്യാർഥികൾ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് നടത്തുക.