ജീവാനന്ദം ശമ്പളം പിടിച്ചെടുക്കാനുള്ള പദ്ധതിയെന്ന് വി.ഡി. സതീശന്
1430415
Thursday, June 20, 2024 6:22 AM IST
തിരുവനന്തപുരം: ജീവാനന്ദം പദ്ധതി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള പദ്ധതിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) നടത്തിയ നിയമസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവാനന്ദം പദ്ധതി ഭരണഘടനാ വിരുദ്ധമാണ്. പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യം വെള്ളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ജീവനക്കാരുടെ ശമ്പളം കൈപ്പറ്റുന്നത് ട്രഷറിയില്‍ സൂക്ഷിക്കാനല്ല.
അതെടുത്ത് സര്‍ക്കാരിന് മറ്റു പല കാര്യങ്ങളും ചെയ്യാനാണ്. സര്‍ക്കാര്‍ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് പോകുന്നത്. 19 ശതമാനം കുടിശിക ജീവനക്കാര്‍ക്ക് എന്നു നല്‍കുമെന്ന് സര്‍ക്കാര്‍ പറയണം. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കൂടി സര്‍ക്കാര്‍ കൊടുക്കാനുള്ളത് 35000 കോടി രൂപയാണ്.
പെന്ഷന് പരിഷ്കരണ കുടിശിക ഇതുവരെ കൊടുത്തിട്ടില്ല. അവര്‍ക്കു കൊടുക്കാനുള്ളത് 7000 കോടിയാണ്. ഇത്തരം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കു പുറകെയാണെന്നും മുന്‍ഗണനകളില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
സെറ്റോ ചെയര്മാന് ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ജി. സുബോധന്‍, സെറ്റോ കണ്‍വീനര്‍ കെ.അബ്ദുല്‍ മജീദ്, കെ.സി. സുബ്രഹ്മണ്യന്, എ.എം. ജാഫര്‍ഖാന്‍, പി.കെ. അരവിന്ദന്, കെ.എം. ഷൈന്‍, ആര്. അരുണ്‍കുമാര്‍ പ്രദീപ്കുമാര്‍, കെ. അരുണ്‍കുമാര്‍, എം.ജെ.തോമസ് ഹെര്‍ബിറ്റ്, അനില്‍ വട്ടപ്പാറ തുടങ്ങിയവര്‍പ്രസംഗിച്ചു.