കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു
1430422
Thursday, June 20, 2024 6:22 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്നയാള്ക്കു പരിക്കേറ്റു. വട്ടപ്പാറ സ്വദേശി വര്‍ഗീസ് ചെറിയാനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടോടെ വട്ടപ്പാറ ജംഗ്ഷനു സമീപമായിരുന്നു അപകടം. വട്ടപ്പാറയില്‍ നിന്നും തിരുവനന്തപുരത്തേക്കു വന്ന വാഗണർആര് കാറും തിരുവനന്തപുരത്തു നിന്നും വൈക്കത്തേക്കുപോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. പിന്നീട് കെഎസ്ആര്‍ടിസി യാത്രക്കാരെ മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടുകയായിരുന്നു.