ബ​സ് ഇ​ടി​ച്ച് റോ​ഡി​ൽ വീ​ണ ഇ​രു ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രി മ​രി​ച്ചു
Wednesday, June 19, 2024 10:35 PM IST
നെ​ടു​മ​ങ്ങാ​ട് - കെ​എ​സ്‌​ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് റോ​ഡി​ൽ വീ​ണ ഇ​രു ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രി മ​രി​ച്ചു.​വി​നോ​ബ ക​ടു​ക്കാ​ക്കു​ന്ന് സു​ബ​ഹി​ലി​ൽ മു​ബീ​ന​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 7.45 ഓ​ടെ അ​ഴി​ക്കോ​ട് ജം​ഗ്ഷ​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മ​ക​ൻ ബി​ലാ​ലി​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മു​ബീ​ന. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ മീ​നാ​ങ്ക​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട്ടു​ക​യാ​യി​രു​ന്നു. മ​ക​ൻ ബി​ലാ​ൽ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മു​ബീ​ന​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.