ഏകെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ കേ​സ്: 27ന് ​വി​ചാ​ര​ണാ​കോ​ട​തി​ക്കു കൈ​മാ​റും
Wednesday, June 19, 2024 5:11 AM IST
തി​രു​വ​ന​ന്ത​പു​രം: ഏകെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ കേ​സ് ഈ ​മാ​സം 27ന് ​വി​ചാ​ര​ണാ​കോ​ട​തി​ക്കു കൈ​മാ​റും. ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു.​തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്ര​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ എ​ന്ന ജി​തി​ൻ ഒ​ന്നാം പ്ര​തി​യും ചി​ന്നു എ​ന്ന ന​വ്യ മൂ​ന്നാം പ്ര​തി​യു​മാ​ണ്.
മ​റ്റു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നു പ​റ​യു​ന്നു. തീ​വ​യ്പ്, ഗു​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളു​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ല​ള്ള​ത്. 93 സാ​ക്ഷി​ക​ൾ ഉ​ണ്ട്.