കു​ള​ത്തൂ​ര്‍ ച​ന്ത​യ്ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി​യ ബോം​ബു​ക​ൾ വ‍്യാ​ജം
Thursday, June 20, 2024 6:22 AM IST
ക​ഴ​ക്കൂ​ട്ടം : കു​ള​ത്തൂ​ര്‍ മ​ത്സ്യ ച​ന്ത​യ്ക്കു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ബോം​ബു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ച​ന്ത​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ലാ​ണ് ക​വ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ അ​ഞ്ചു നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ​ള്ളി​ന​ട സ്വ​ദേ​ശി ഓ​മ​ന പ്ലാ​സ്റ്റി​ക് പെ​ട്ടി​യി​ൽ വെ​ള്ള ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ഇ​വ.

സ്ഥ​ല​ത്തെ​ത്തി​യ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ബോം​ബ് സ്കോ​ഡും ചേ​ർ​ന്ന് ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​നാ​യി ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. വൈ​കി​ട്ടോ​ടെ ബോം​ബ് ഡി​റ്റ​ൻ​ഷ​ൻ സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​റ​പ്പൊ​ടി​യും ചാ​ര​വും പേ​പ്പ​റി​ൽ നി​റ​ച്ച് നൂ​ല് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി ബോം​ബ് മാ​തൃ​ക​യി​ലാ​ക്കി​യ​താ​യി ക​ണ്ട​ത്തി​യ​ത്.

പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും പ​രി​ഭ്രാ​ന്ത​രാ​ക്കാ​ൻ ആ​രോ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.