മ​ര​ണക്കെ​ണി​യാ​യി നേ​മം പാ​ത ; അ​ഞ്ച് ദി​വ​സ​ത്തി​ന​കം മൂ​ന്ന് മ​ര​ണം
Wednesday, June 19, 2024 5:11 AM IST
നേ​മം : ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ൽ നീ​റ​മ​ൺ​ക​ര മു​ത​ൽ പ്രാ​വ​ച്ച​മ്പ​ലം വ​രെ​യു​ള്ള പാ​ത മ​ര​ണ​കെ​ണി​യാ​കു​ന്നു . ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ത്തി​ന​കം മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ്രാ​വ​ച്ച​മ്പ​ല​ത്ത് റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ ബാ​ങ്ക് ജീ​വ​ന​ക്കാ​രി വി​ജ​യ​ല​ക്ഷ്മി (47) മ​രി​ച്ചു.

വാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പാ​പ്പ​നം​കോ​ട്തു ല​വി​ള​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് കാ​ര​യ്ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി സ​ജി​ത് കെ.​ശ്രീ​ധ​ർ (51) മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി പാ​പ്പ​നം​കോ​ട് തു​ല​വി​ള​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ തു​ല​വി​ള സ്വ​ദേ​ശി കെ. ​സ​ഹ​ദേ​വ പ​ണി​ക്ക​ർ (87) മ​രി​ച്ചു.
ദി​വ​സ​വും അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും തു​ട​ർ​ക​ഥ​യാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും. പൊ​തു മാ​ര​മ​ത്ത് വ​കു​പ്പോ പോ​ലീ​സോ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

നേ​മം ദേ​ശീ​യ പാ​ത​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ൽ 17 - ഓ​ളം പേ​രാ​ണ് മ​രി​ച്ച​ത്. കൂ​ടാ​തെ നി​ര​വ​ധി പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ര​മ​ന മു​ത​ൽ പ്രാ​വ​ച്ച​മ്പ​ലം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത ക​ര​മ​ന, നേ​മം' ന​രു​വാ​മു​ട്പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ പോ​ലും പോ​ലീ​സ് ഡ്യൂ​ട്ടി​ക്ക് എത്തു ന്നില്ലെന്ന് എ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. അ​ധി​കൃ​ത​ർ​ക്കാ​ക​ട്ടെ ഒ​രു കു​ലു​ക്ക​വു​മി​ല്ല.

അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ൾ വേ​ണ്ട​ത്ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. നീ​റ​മ​ൺ​ക​ര കൈ​മ​നം പാ​പ്പ​നം​കോ​ട് കാ​ര​യ്ക്കാ​മ​ണ്ഡ​പം വെ​ള്ളാ​യ​ണി പ്രാ​വ​ച്ച​മ്പ​ലം തു​ട​ങ്ങി​യ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നും. യാ​ത്ര​ക്കാ​ർ​ക്ക് മ​തി​യാ​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പ്രാ​വ​ച്ച​മ്പ​ലം ജം​ഗ്ഷ​ൻ മു​ന്ന് വ​ലി​യ റോ​ഡ്ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​ണ് അ​ശാ​സ്ത്രി​യ​മാ​യ സി​ഗ്ന​ന​ൽ​സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ​ത്തെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം .

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പു​ല​ർ​ച്ചെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്ക​വെ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യു​ടെ കാ​ർ സി​ഗ്ന​ന​ലി​ൽ ഇ​ടി​ച്ചു ക​യ​റി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ണ്ടാ​യി. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണ​ട​ച്ച് മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒരു മരണം

നേ​മം : ക​ര​മ​ന -​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ ഇന്നലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു.

പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് ആ​ന​ന്ദോ​ദ​യ​ത്തി​ല്‍ സ​ഹ​ദേ​വ​പ​ണി​ക്ക​ര്‍ (87) ആ​ണ് മ​രി​ച്ച​ത്. ക​ര​മ​ന ഭാ​ഗ​ത്ത് നി​ന്നും നേ​മം ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ കാ​ല്‍​ന​ട​യാ​ത്രി​ക​നാ​യ സ​ഹേ​ദ​വ​പ​ണി​ക്ക​രെ ഇ​ടിച്ച് ​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​ദേ​വ​പ​ണി​ക്ക​രെ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ : പ​രേ​ത​യാ​യ സൗ​ദാ​മി​നി. മ​ക്ക​ള്‍ : അ​ര​വി​ന്ദാ​ക്ഷ​ന്‍, പു​ഷ്പ​ല​ത, ഇ​ന്ദ്ര​ജി​ത്ത്. മ​രു​മ​ക്ക​ള്‍ : സ​ജി​ത, വി​ശ്വ​ന്‍, സു​പ്രി​യ.