ലൂഥറൻ യുപി സ്കൂൾ നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്
1430430
Thursday, June 20, 2024 6:32 AM IST
തിരുവനന്തപുരം: ഐഇഎൽസി തിരുവനന്തപുരം സിനഡ് പൊൻവിള ലൂഥറൻ യുപി സ്കൂൾ നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
കെ. ആൻസലൻ എംഎൽഎയുടെ സാനിധ്യത്തിൽ ഇന്നു വൈകുന്നേരം 3.30 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
മന്ദിരത്തിന്റെ പ്രതിഷ്ഠ തിരുവനന്തപുരം സിനഡ് പ്രസിഡന്റ് റവ. എം. മോഹനൻ നിർവഹിക്കും. ലൂഥറൻ സ്കൂൾ മനേജർ ഡോ.കെ.പി.ലാലാദാസ് അധ്യക്ഷത വഹിക്കും.