ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
1430242
Wednesday, June 19, 2024 10:35 PM IST
മെഡിക്കൽ കോളജ്: ബൈക്കിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. പട്ടം തേക്കുമ്മൂട് ബണ്ട് കോളനി സ്വദേശി അഖിൽ (30) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നിന് പോങ്ങുമ്മൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസിന് അടിയിൽ പെട്ടായിരുന്നു യുവാവിന്റെ മരണം. പോങ്ങുമ്മൂട് നിന്ന് കേശവദാസപുരം ഭാഗത്തേക്ക് വരികയായിരുന്നു അഖിൽ.
ബസിന് പിറകിൽ വരുന്നതിനിടെ അഖിൽ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ ബസ് അൽപ്പം വലത്തേക്ക് എടുത്തപ്പോൾ ബസിന്റെ ബോഡിയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടുകയായിരുന്നു.
സ്കൂട്ടർ വലതുഭാഗത്തേക്ക് പോയപ്പോൾ അഖിൽ ഇടതുവശത്തേക്ക് വീഴുകയും ബസിന്റെ ചക്രങ്ങൾ കയറുകയും ആയിരുന്നു. ഉടൻതന്നെ തിരുവനന്തപുര മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ.